Home LATEST NEWS malyalam പുതിയ വാർത്ത മുതിര്‍ന്ന സിപിഎം നേതാവ് ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

31
0

Source :- SIRAJLIVE NEWS

മലപ്പുറം|മുതിര്‍ന്ന സിപിഎം നേതാവ് ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സിപിഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ്. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുന്‍ മാനേജരാണ് മോഹന്‍ദാസ്. മലപ്പുറം ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയുമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.