Source :- SIRAJLIVE NEWS
ലക്‌നൗ | മഴക്കെടുതി രൂക്ഷമായ ഉത്തര്‍പ്രദേശില്‍ മരണസംഖ്യ 117 ആയി. 21 പേര്‍ മരിച്ച പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. മഴക്കെടുതിയില്‍ 227 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകരുകയും 170 ഓളം കന്നുകാലികള്‍ ചാവുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും ഇടിമിന്നലും തുടങ്ങിയത്. പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപൂര്‍, സോന്‍ഭദ്ര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.



