Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അനൗൺസ്‌മെന്റ് വിവാദത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി. മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രചാരണം ഇടതുമുന്നണിയുടെ നയമല്ലെന്നും, വിവാദമായ അനൗൺസ്‌മെന്റ് സ്ഥാനാർത്ഥിയോ മുന്നണിയോ അറിയാതെ നടന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ ഇന്ന് കമ്മീഷന് വിശദീകരണം നൽകും. മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്നാരോപിച്ച് എൽ.ഡി.എഫ് വാഹനത്തിൽ നിന്ന് അനൗൺസ്‌മെന്റ് നടന്നുവെന്നായിരുന്നു യു.ഡി.എഫിന്റെ പരാതി. ഇതിനിടെ, തഹ്ലിയക്കെതിരെ പരാതി നൽകിയ ആൾ തനിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് കാട്ടി പോലീസിനെ സമീപിച്ചിട്ടുണ്ട്.
