Home ബിസിനസ്സ് business malyalam പൗരത്വത്തിന്റെ പേരിൽ തടങ്കൽ ഉണ്ടാകില്ല; വർഗീയതക്കെതിരെ ഐക്യം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വത്തിന്റെ പേരിൽ തടങ്കൽ ഉണ്ടാകില്ല; വർഗീയതക്കെതിരെ ഐക്യം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കേരളത്തിൽ പൗരത്വത്തിന്റെ പേരിൽ ആരെയും തടങ്കലിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാനുള്ള ശ്രമങ്ങളും വർഗീയതയും ദേശീയ തലത്തിൽ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷ പ്ലാറ്റ് ഫോമുകൾക്ക് മാത്രമേ വർഗീയതയെ ചെറുക്കാൻ കഴിയു, അല്ലാത്ത പക്ഷം വർഗീയ കക്ഷികൾക്ക് അത് ഊർജ്ജം നൽകും. എന്നാൽ പൗരത്വത്തിൻ്റെ മാനദണ്ഡം മതമാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.

സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, സമസ്ത ഭീകര വാദത്തിനും തീവ്രവാദത്തിനുമെതിരായി നില കൊണ്ട് മതനിരപേക്ഷതയെ ശക്തിപ്പെടുത്തി. മുസ്ലിം സമുദായത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഘട്ടമാണ് സമസ്തയുടെ നൂറു വർഷങ്ങൾ. മതപനിരപേക്ഷ ശക്തികൾക്ക് മാത്രമേ വർഗീയതയെ ചെറുക്കാൻ കഴിയു എന്നും വ്യക്തമാക്കി.