Source :- SIRAJLIVE NEWS
പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ രംഗത്തിറങ്ങി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അടിയന്തര ചർച്ചകൾ നടത്തി. യു എ ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായാണ് അദ്ദേഹം ഫോണിലൂടെ സംസാരിച്ചത്.



