Home സ്പോർട്സ് sports malyalam പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

1
0

Source :- DESHABHIMANI NEWS

ക്വാലാലംപൂർ > പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്.  ഇന്ത്യൻ താരങ്ങൾ ബംഗ്ലാദേശിനെ 41 റൺസിന് കീഴടക്കി. ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു.

ഇന്ത്യക്കായി ഓപ്പണർ ഗോങ്കടി തൃഷ അർധ സെഞ്ച്വറിയോടെ (52 റൺസ്) നിർണായക പ്രകടനമാണ് നടത്തിയത്. മിഥില വിനോദ് 12 പന്തിൽ 17 റൺസും ആയുഷി ശുക്ല 13 പന്തിൽ 10 റൺസുമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശിനെ 18.3 ഓവറിൽ  76 റൺസിൽ ഇന്ത്യൻ ബൗളർമാർ പുറത്താക്കി.
 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ