Home LATEST NEWS malyalam പുതിയ വാർത്ത പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമതനായി സഞ്ജയ് ഖാന്‍

പുനലൂരില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമതനായി സഞ്ജയ് ഖാന്‍

23
0

Source :- SIRAJLIVE NEWS

കൊല്ലം | പുനലൂര്‍ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പുനലൂരില്‍ വിമതനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍.
ഇന്ന് 11 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു.

സഞ്ജയ്ഖാനെ പിന്തിരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. പി.സി വിഷ്ണുനാഥ് സഞ്ജയ് ഖാനെ ഫോണില്‍ വിളിച്ച് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു.കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്ന് വിഷ്ണുനാഥ് സഞ്ജയ് ഖാനെ അറിയിച്ചു. എന്നാല്‍ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കുന്നതെന്നാണ് സഞ്ജയ് ഖാന്റെ നിലപാട്.

അതിനിടെ ലീഗ് സ്ഥാനാര്‍ഥി നൗഷാദ് യുനുസിന് വേണ്ടിയുള്ള ചുവരെഴുത്ത് കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. പുനലൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലെ ചുവരെഴുത്തിലാണ് കരിഓയില്‍ ഒഴിച്ചത്.നേതൃത്വവുമായി ആലോചിച്ച ശേഷം പരാതി നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.