Home ബിസിനസ്സ് business malyalam പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’; ചിത്രീകരണം പൂർത്തിയായി

പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’; ചിത്രീകരണം പൂർത്തിയായി

10
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി. പാർവതി തിരുവോത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ശ്രദ്ധേയമായ ഒരു പൊലീസ് ഇൻവസ്റ്റിഗേറ്റീവ് ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയതാണ്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മാണം.

ഭർത്താവിന്റെ മരണത്തിന് ശേഷം ആശ്രിതനിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി നിയമിതയാകുന്ന ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഔദ്യോഗിക ജീവിതത്തിലെ അന്വേഷണങ്ങളെയും വെല്ലുവിളികളെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാൽ, വിജയരാഘവൻ, , സായികുമാർ ഈനിവർ പ്രധാന വേഷത്തിലെത്തുന്നു.