Home LATEST NEWS malyalam പുതിയ വാർത്ത പവർഗ്രിഡിൽ ട്രെയിനിയാകാം

പവർഗ്രിഡിൽ ട്രെയിനിയാകാം

25
0

Source :- SIRAJLIVE NEWS

വർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 668 ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജ്യനുകളിലും പ്രൊജക്ടുകളിലുമായാണ് ഒഴിവുകൾ. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. സബ്സിഡിയറി സ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സിടി യു ഐ എൽ.) ഒഴിവുകളിലേക്കും പവർഗ്രിഡ് അപേക്ഷ വിളിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടുന്ന സതേൺ റീജ്യൻ രണ്ടിൽ 81 ഒഴിവുകളുണ്ട്. ബിരുദം, ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ളവർക്കാണ് അവസരം.

തസ്തികകൾ

ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്‌നീഷ്യൻ ട്രെയിനി.

യോഗ്യത

70 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്‌സ്/പവർ സിസ്റ്റംസ് എൻജിനീയറിംഗ്/പവർ എൻജിനീയറിംഗ് (ഇലക്ട്രിക്കൽ)/സിവിൽ/സർവേ എൻജിനീയറിംഗിൽ ഫുൾ ടൈം റെഗുലർ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഫുൾടൈം റെഗുലർ ബിരുദം- ബി ബി എ/ബി ബി എം/ബി ബി എസ്/ ഇന്റർ സി എ/ഇന്റർ സി എം എ. അല്ലെങ്കിൽ സർവേയർ ട്രേഡിൽ ഐ ടി ഐ. ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. ജൂലൈ 15ന് മുന്പ് യോഗ്യത നേടാനാകുന്ന അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രായം: 27 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. ശമ്പളം: ഒരുവർഷത്തെ പരിശീലനസമയത്ത് 24,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ജൂനിയർ എൻജിനീയർ ഗ്രേഡ് നാല്/ ജൂനിയർ ഓഫീസർ ഗ്രേഡ് നാല് തസ്തികകളിൽ 25,000-1,17,500 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ/കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ/കന്പ്യൂട്ടർ സ്കിൽ ടെസ്റ്റ്/(സി എസ് ടി/ ട്രേഡ് ടെസ്റ്റ് നടത്തിയാണ് തിരഞ്ഞെടുപ്പ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള 170 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാകുക. ടെക്‌നിക്കൽ/പ്രൊഫഷനൽ നോളജുമായി ബന്ധപ്പെട്ട 120 ചോദ്യങ്ങളും ആപ്റ്റിറ്റ്യൂഡ് വിഭാഗത്തിൽ നിന്ന് 50 ചോദ്യങ്ങളുമാണ് ഉണ്ടാകുക. ശരിയുത്തരത്തിന് ഒരുമാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷക്ക് കേരളത്തിൽ കേന്ദ്രമുണ്ടാകും.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു റീജ്യൻ/പ്രൊജക്ടുകളിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. വിശദവിവരങ്ങൾക്ക് www.powergrid.in സന്ദർശിക്കുക. അവസാന തീയതി മേയ് 11.