Home LATEST NEWS malyalam പുതിയ വാർത്ത പരമ്പരയിലെ ആദ്യമത്സരം; ഓസ്‌ട്രേലിയയോട് പരാജയം ഏറ്റ്‌വാങ്ങി ഇന്ത്യ

പരമ്പരയിലെ ആദ്യമത്സരം; ഓസ്‌ട്രേലിയയോട് പരാജയം ഏറ്റ്‌വാങ്ങി ഇന്ത്യ

20
0

Source :- SIRAJLIVE NEWS

ബ്രിസ്‌ബെയ്ന്‍  | വനിതാ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 215 റണ്‍സ് വിജയം ലക്ഷ്യം 70 പന്തും ആറുവിക്കറ്റും ബാക്കിയിരിക്കെ ഓസീസ് മറികടന്നു.

ഇന്ത്യ 214 (48.3) ഓസ്‌ട്രേലിയ 217/4 (38.2) എന്നിങ്ങനെയാണ് സ്‌കോടര്‍. ബാറ്റിംഗില്‍ ഓസ്‌ട്രേലിയയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ അലീസ ഹീലിയും (50) ലിച്ച്ഫീല്‍ഡും (32) ഇന്ത്യന്‍ ബൗളര്‍മാരെ വശംകെടുത്തി. ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടുകെട്ട് ഇവര്‍ സ്ഥാപിച്ചു.

76 റണ്‍സ് നേടിയ ബെത്ത് മൂണിയാണ് ടോപ് സ്‌കോറര്‍. അന്നബേല്‍ സതര്‍ലാന്‍ഡ് (48) റണ്‍സ് നേടി. ടോസ്‌നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇന്നിംഗ്‌സ് 214 റണ്‍സില്‍ അവസാനിച്ചിരുന്നു. സ്മൃതി മന്ദാന (58), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (53) അര്‍ധസെഞ്ചുറി നേടി.

ഓസീസിനായി ആഷ്ലി ഗാര്‍ഡ്നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.