Home LATEST NEWS malyalam പുതിയ വാർത്ത പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം; ചികിത്സാ പിഴവല്ലെന്ന് ഡിഎംഒ

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം; ചികിത്സാ പിഴവല്ലെന്ന് ഡിഎംഒ

19
0

Source :- SIRAJLIVE NEWS

പാലക്കാട്| പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ലെന്ന് റിപ്പോര്‍ട്ട്. അമ്‌നിയോട്ടിക് ഫ്ളൂയിഡ് ശ്വാസകോശത്തില്‍ കയറിയാണ് മരിച്ചതെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ് ശങ്കര്‍ പറഞ്ഞു.

മേഴത്തൂര്‍ സ്വദേശി നൗഷിദയാണ് (29) മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന അനുഭവപ്പെട്ടതിനാല്‍ പത്തൊന്‍പതാം തീയതി മുതല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവിടെയെത്തുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.