Home LATEST NEWS malyalam പുതിയ വാർത്ത നിതിന്‍ രാജിന്റെ മരണം; പ്രതികളായ അധ്യാപകരെ കണ്ടെത്താനായില്ല, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരം

നിതിന്‍ രാജിന്റെ മരണം; പ്രതികളായ അധ്യാപകരെ കണ്ടെത്താനായില്ല, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി വിവരം

17
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപകരെ കണ്ടെത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞില്ല. ഒളിവില്‍ കഴിയുന്ന ഡോ. റാമും ഡോ. സംഗീതയും മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കം ആരംഭിച്ചുവെന്നാണ് വിവരം.

ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിച്ചേക്കും. കോളജിലെ മറ്റൊരു അധ്യാപികായ ലതക്കെതിരെയും അന്വേഷണം വേണമെന്ന് നിതിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

നിതിന്‍ മരിച്ചിട്ട് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് വിദ്യാര്‍ഥി രോഷം ശക്തമാക്കിയിട്ടുണ്ട്. മരണത്തിന് കാരണക്കാരായ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യം കൂടി വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്. നടപടിയുണ്ടാകും വരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ചുള്ള സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ഇതുവരെയും മാനേജ്മെന്റ് പ്രതിനിധികള്‍ തങ്ങളുമായി ചര്‍ച്ചക്ക് തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.