Home LATEST NEWS malyalam പുതിയ വാർത്ത ചെന്നിത്തല നയിക്കും; സുപ്രധാന യോഗം ഇന്ന്

ചെന്നിത്തല നയിക്കും; സുപ്രധാന യോഗം ഇന്ന്

8
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ്സിനെ നയിക്കാനുള്ള സുപ്രധാന ചുമതല രമേശ് ചെന്നിത്തല ഏറ്റെടുത്തതിനു ശേഷമുള്ള സുപ്രധാന യോഗങ്ങള്‍ ഇന്നു ചേരും. പ്രചാരണ സമിതി അധ്യക്ഷനായി ചെന്നിത്തല ചുമതല ഏറ്റെശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. കെ സി വേണുഗോപാല്‍, എഐ സി സി നിയോഗിച്ച സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെ പി സി സി ആസ്ഥാനത്ത് ചേരും.

പുതുയുഗ യാത്രയില്‍ ആയതിനാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓണ്‍ലൈനായി ആകും യോഗത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന നേതാക്കളുടെ യോഗം ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്‍ ഇറങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. ഇതടക്കം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഇന്നത്തെ യോഗങ്ങളില്‍ വിലയിരുത്തും.

സിറ്റിങ് എം എല്‍ എമാരെയും സംവരണ സീറ്റിലെ സ്ഥാനാര്‍ഥികളെയും ആദ്യം പ്രഖ്യാപിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കൊച്ചിയില്‍ അനൗദ്യോഗിക യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത്.

നിലവില്‍ 21 സിറ്റിങ് എം എല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഷാഫി പറമ്പില്‍ എം പിയുടെ അഭിപ്രായം കൂടി പരിഗണിക്കും. സിറ്റിങ്ങ് എം എല്‍ എ മാരില്‍ തൃപ്പൂണിത്തുറയില്‍ കെ ബാബു വീണ്ടും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവിടേക്ക് ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്. ബാബുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മറ്റുപാര്‍ട്ടികളില്‍ നിന്നു കടന്നു വന്നവര്‍ക്ക് സീറ്റ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്.