Home LATEST NEWS malyalam പുതിയ വാർത്ത ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക്...

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

24
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ചികിത്സ നിഷേധിച്ചെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎംഒ റിപ്പോര്‍ട്ട് തേടിയത്. ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ഡിഎംഒയ്ക്ക് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും ആശുപത്രിയിലേക്ക് പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലാണ് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിനുശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇതിനിടെയാണ് കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം പരാതി പറഞ്ഞത്.