Home LATEST NEWS malyalam പുതിയ വാർത്ത ഗൾഫിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പ്ലസ്ടു പരീക്ഷ മാറ്റി...

ഗൾഫിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പ്ലസ്ടു പരീക്ഷ മാറ്റി വച്ചു

21
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ സി ബി എസ് ഇ, പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 07 നും11 നും ഇടയില്‍ നടക്കാനിരുന്ന എസ് എസ് എല്‍ സി പരിക്ഷയാണ് റദ്ദാക്കിയത്.

മാർച്ച് രണ്ട്, മാർച്ച് അഞ്ച് മാർച്ച് ആറ് തീയതികളിൽ നേരത്തെ മാറ്റിവച്ചിരുന്ന പരീക്ഷകളും റദ്ദാക്കിയതായി സി ബി എസ് ഇ അറിയിച്ചു. ഗൾഫിലെ പത്താം ക്ലാസ് പരീക്ഷാർത്ഥികളുടെ ഫലപ്രഖ്യാപന രീതി യഥാസമയം പ്രത്യേകം അറിയിക്കുമെന്ന് ബോർഡ് അറിയിച്ചു.

മാര്‍ച്ച് 07ന് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

‘ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ മിഡില്‍ ഈസ്റ്റിലെ ചില ഭാഗങ്ങളിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് മാര്‍ച്ച് 11 വരെ നടക്കാനിരുന്ന പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു,’ സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.