Home ബിസിനസ്സ് business malyalam കേരള സ്റ്റോറി 2 വിൽനിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ...

കേരള സ്റ്റോറി 2 വിൽനിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

12
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിവാദ ചിത്രം ‘കേരള സ്റ്റോറി 2 ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽ നിന്ന് ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നതെന്നും, ഇത് പൂർണ്ണമായും സാങ്കൽപ്പിക കഥയാണെന്ന് സിനിമയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കെ.സി. ചന്ദ്രമോഹനൻ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയ്ക്ക് വരും.

നിർബന്ധിത മതപരിവർത്തനവും തീവ്രവാദവും പ്രമേയമാക്കിയ ചിത്രത്തിനെതിരെ റിലീസ് സമയത്തും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നേരത്തെ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് പ്രദർശനാനുമതി നേടുകയായിരുന്നു. എന്നാൽ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ടിക്കറ്റ് വിൽപന നടത്തിയതിനെതിരെ നിർമ്മാതാക്കൾക്കെതിരെ കോടതിയലക്ഷ്യ പരാതിയും നിലവിലുണ്ട്.