Home ബിസിനസ്സ് business malyalam കേരളത്തിൽ എയിംസ് വരും, വന്നിരിക്കും; പക്ഷേ അത് 2026 ൽ തന്നെ വരുമെന്ന് ഞാൻ പറഞ്ഞോ...

കേരളത്തിൽ എയിംസ് വരും, വന്നിരിക്കും; പക്ഷേ അത് 2026 ൽ തന്നെ വരുമെന്ന് ഞാൻ പറഞ്ഞോ : സുരേഷ് ഗോപി

9
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിമർശനം ഉന്നയിച്ചയാളുടെ പേര് അറിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ മറ്റേ മോൻ എന്ന് പറഞ്ഞത്. അമ്മയാണെ സത്യം, മറ്റേ മകൻ എന്നാണ് താൻ ആ പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. താൻ പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ എയിംസ് വരും, വന്നിരിക്കും, പക്ഷേ അത് 2026 ൽ തന്നെ വരുമെന്ന് താൻ പറഞ്ഞോ എന്ന് സുരേഷ് ഗോപി മറുചോദ്യവും ഉന്നയിച്ചു. എയിംസ് കിട്ടാനും മാത്രം കേരളം എന്ത് ചെയ്തു എന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

അതിനായി സാധ്യതയുള്ള നാല് സ്ഥലങ്ങൾ സംസ്ഥാനം കണ്ടെത്തി നൽകണം. ഭാവിയിൽ വികസിപ്പിക്കാൻ കഴിയുന്ന ഇടങ്ങൾ ആകണം. ആലപ്പുഴയിൽ എയിംസ് വരണം എന്നത് 2015 മുതൽ ഉള്ള നിലപാടാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.