Home ബിസിനസ്സ് business malyalam കേരളത്തിലും ബിജെപി നമ്പർ വൺ പാർട്ടിയാകും; എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്: അനിൽ ആന്റണി

കേരളത്തിലും ബിജെപി നമ്പർ വൺ പാർട്ടിയാകും; എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്: അനിൽ ആന്റണി

14
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിലും ബിജെപി നമ്പർ വൺ പാർട്ടിയാകും. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അദേഹം കൂട്ടിച്ചേർത്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദം തിരഞ്ഞെടുപ്പ് സമയത്തുള്ള രാഷ്ട്രീയ കളികളെന്നും അനിൽ ആന്റണി പറഞ്ഞു.

ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണമെന്ന് അനിൽ ആന്റണി ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എല്ലാ ജില്ലകളിലും എൻഡിഎയ്ക്ക് ശക്തരായ സ്ഥാനാർത്ഥികളുണ്ട്. ഭൂരിഭാഗം പേരും വിജയിക്കും. ബിജെപി കേരളത്തിലും സർക്കാർ ഉണ്ടാക്കുമെന്ന് അനിൽ ആന്റണി അവകാശപ്പെട്ടു. പാലക്കാട് ശോഭ സുരേന്ദ്രൻ ജയിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

ബിജെപി അപകടകാരികൾ എന്ന എ കെ ആൻറണിയുടെ പ്രസ്താവനയോടും അനിൽ‌ ആന്റണി പ്രതികരിച്ചു. ഓരുത്തർക്കും ഓരോരുത്തരുടെ രാഷ്ട്രീയമുണ്ട്. കോൺഗ്രസിന് ബിജെപി വലിയ അപകടമാണ്. ഒരു കോൺഗ്രസ് പ്രവർത്തകന് അങ്ങനെയൊക്കെ തോന്നും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ലോകത്തെ ഏറ്റവും വലിയ പാർട്ടിയെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അനിൽ‌ ആന്റണി പറഞ്ഞു.