Home LATEST NEWS malyalam പുതിയ വാർത്ത കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം; നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം പരിഗണനയിലെന്ന് മന്ത്രി

കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം; നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം പരിഗണനയിലെന്ന് മന്ത്രി

19
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം വിശദമായി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ പാഠപുസ്തകങ്ങള്‍ സമഗ്രമായ പരിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 15 വര്‍ഷത്തിനു ശേഷമാണ് പരിഷ്‌കരണം.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം മുടങ്ങില്ല. 1,166 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍, കുട്ടികളുടെ കാര്യമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.