Home ബിസിനസ്സ് business malyalam ഒരു കരാറിനുമില്ല; ഇറാന്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

ഒരു കരാറിനുമില്ല; ഇറാന്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

21
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇറാന്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് നീളുമ്പോഴാണ് നിലപാട് കടുപ്പിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. നിരുപാധികമായ കീഴടങ്ങല്‍ അല്ലാതെ ഇറാനുമായി ചര്‍ച്ചകള്‍ക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഇറാനുമായി യാതൊരുവിധ കരാറുകള്‍ക്കും സാധ്യതയില്ലെന്നും ‘നിരുപാധികമായ കീഴടങ്ങലില്‍’ കുറഞ്ഞ ഒന്നിനും താന്‍ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള നിലവിലെ സായുധ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിര്‍ണായക പ്രതികരണം. ഇറാനിലെ ഭരണമാറ്റവും പുതിയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പും നടന്നാല്‍ മാത്രമേ മേഖലയില്‍ മറ്റ് സഹകരണങ്ങള്‍ സാധ്യമാകൂ എന്നും യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു.

“നിരുപാധികമായ കീഴടങ്ങല്‍ അല്ലാതെ ഇറാനുമായി മറ്റ് കരാറുകള്‍ ഒന്നുമുണ്ടാകില്ല! അതിനുശേഷം, മികച്ചതും സ്വീകാര്യനുമായ ഒരു നേതാവിനെ തിരഞ്ഞെടുത്താല്‍ ഇറാനെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ഞങ്ങളും ഞങ്ങളുടെ ധീരരായ സഖ്യകക്ഷികളും അക്ഷീണം പരിശ്രമിക്കും.

ഇറാനെ സാമ്പത്തികമായി എന്നത്തേക്കാളും വലുതും മികച്ചതും ശക്തവുമാക്കും. ഇറാന് മഹത്തായ ഒരു ഭാവി ഉണ്ടാകും. ”മേക്ക് ഇറാന്‍ ഗ്രേറ്റ് എഗെയ്ന്‍ (MIGA!)”. എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമക്കിയത്.