Home LATEST NEWS malyalam പുതിയ വാർത്ത എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യു എ ഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കി

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യു എ ഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കി

24
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | യു എ ഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. യു എ ഇ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെങ്കിലും വ്യക്തമായ കാരണം വിമാന കമ്പനികള്‍ വിശദീകരിച്ചിട്ടില്ല.

ഇറാന്‍ യു എസ് ഇസ്‌റാഈല്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ വിമാന കമ്പനികള്‍ പല സ്ഥിരം സര്‍വീസുകളും മാര്‍ച്ച് 28 വരെ റദ്ദാക്കിയിരുന്നു. എന്നാല്‍, പിന്നീട് ദുബൈ, അബൂദബി അടക്കമുള്ള നഗരങ്ങളിലേക്ക് താത്കാലിക സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, ആളപായമുണ്ടാവുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു.