Home LATEST NEWS malyalam പുതിയ വാർത്ത ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ആദ്യ ഹജ്ജ് സംഘങ്ങള്‍ മക്കയില്‍ എത്തി

ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ആദ്യ ഹജ്ജ് സംഘങ്ങള്‍ മക്കയില്‍ എത്തി

13
0

Source :- SIRAJLIVE NEWS

മക്ക |  ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ആദ്യ ഹജ്ജ് സംഘങ്ങള്‍ മക്കയിലെത്തി. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയ ഹാജിമാര്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്

മക്കയിലെത്തിയ ആദ്യ ഹാജിമാരുടെ സംഘത്തെ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടര്‍ക്ക് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സൗകര്യമാണ് നല്‍കിയിരിക്കുന്നത് . ഇതോടെ സുരക്ഷിതമായി ഹാജിമാര്‍ക്ക് മക്കയിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നതാതാണ് പ്രധാന സവിശേഷത . 61,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്ഷം മെട്രോ ട്രെയിന്‍ യാത്രാസൗകര്യം ലഭ്യക്കുക

മക്കയിലെ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹാജിമാര്‍ക്കുള്ള പ്രത്യേക ബസ്സുകളിലാണ് താമസ സ്ഥലമായ അസീസിയയിലേക്ക് എത്തിച്ചത്. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുടെ വളന്റിയര്‍മാരും ഐ.സി.എഫ് -ആര്‍. എസ്. സി ഹജ്ജ് വളണ്ടിയര്‍ സംഘവും ഹാജിമാരുടെ സേവനത്തിനായി രംഗത്തുണ്ട്.