Home LATEST NEWS malyalam പുതിയ വാർത്ത ഇനി ലബ്ബയ്ക്കയുടെ നാളുകള്‍; സഊദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായി

ഇനി ലബ്ബയ്ക്കയുടെ നാളുകള്‍; സഊദിയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായി

26
0

Source :- SIRAJLIVE NEWS

മക്ക | സഊദിയില്‍ അറേബ്യയില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സഊദി സുപ്രീംകോടതി പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജിലെ ഹജ്ജ് തീഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ ദിനം മെയ് 26 ചൊവ്വാഴ്ചയും ബലിപെരുന്നാള്‍ മെയ് 27 ന് ബുധനാഴ്ചയും ആയിരിക്കും.

യൗമുല്‍ തര്‍വിയ എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ് എട്ടിന് ( മെയ്-25) അഷ്ട ദിക്കുകളില്‍ ഹജ്ജിനായി പുണ്യ ഭൂമി ലക്ഷ്യമാക്കിയെത്തിയ ഹാജിമാര്‍ ഇഹ്റാം വസ്ത്രം ധരിച്ച് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ത്വവാഫ് കര്‍മ്മം പൂര്‍ത്തിയാക്കി തല്‍ബിയത്ത് ചൊല്ലി രാപ്പാര്‍ക്കുന്നതിനായി തമ്പുകളുടെ നഗരിയെന്നറിയപ്പെടുന്ന മിനായില്‍ എത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിന് ഔദ്യോഗിക തുടക്കമാകും.

ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരമെന്നറിയപ്പെടുന്ന മിനായില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ തമ്പുകളിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ താമസിക്കുക. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ‘അറഫാ സംഗമത്തിന്’ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുകയാണ് മിനായില്‍ രാപ്പാര്‍ക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ദുല്‍ഹജ്ജ് എട്ടിന്റെ ഒരു ദിനം സമയം മുഴുവന്‍ ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തില്‍ കഴിയുകയും അഞ്ച് നേരത്തെ നിസ്‌കാരങ്ങള്‍ തമ്പുകളില്‍ വെച്ച് നിര്‍വ്വഹിച്ച് ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ലക്ഷ്യമാക്കി നീങ്ങും.