Home LATEST NEWS malyalam പുതിയ വാർത്ത ഇനിയെങ്കിലും തിരുത്തണം, പിണറായി വേണ്ട: സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഇനിയെങ്കിലും തിരുത്തണം, പിണറായി വേണ്ട: സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

24
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | പാര്‍ട്ടി തകര്‍ന്നിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പിണറായി തയ്യാറായില്ലെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ഭരണം പോയിട്ടും വീണ്ടും പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്തതും ശരിയായില്ല. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനതെരെയും വിമര്‍ശനം ഉയര്‍ന്നു. ഗോവിന്ദന്‍ സംരക്ഷിച്ചത് പാര്‍ട്ടിയെ അല്ല, ഭാര്യയാണെന്നും യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ വിര്‍ശിച്ചു.

പിണറായിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവാകാനല്ല. പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനവും ശരിയായില്ല.

മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിയും ശൈലികളും ശരിയായില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും വിമര്‍ശനം ഉയര്‍ന്നു. വീണ ജോര്‍ജ് പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്ന് ചേരും