Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇടതുചിന്തകരെയും അനുഭാവികളെയും കോൺഗ്രസിനോട് അടുപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് കെസി വേണുഗോപാൽ നേതൃത്വം നൽകുന്നതായി വിലയിരുത്തപ്പെടുന്നു. കൊട്ടാരക്കര മുൻ എംഎൽഎ ആയിഷ പോറ്റി സിപിഎം വിട്ട സംഭവത്തിൽ, കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് നടത്തിയ പ്രവർത്തനങ്ങൾ നിർണായകമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇടതുപക്ഷത്തോടും സംസ്ഥാന സർക്കാരിനോടും അകന്ന് നിൽക്കുന്ന നടന്മാരായ Pപ്രേം കുമാർ, ജയൻ ചേർത്തല എന്നിവർ കെ.സി. വേണുഗോപാലുമായി ആശയവിനിമയം നടത്തിയതും രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്.
ദേശീയപാത നിർമാണത്തിലെ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പാർലമെന്റിൽ ശക്തമായ ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കൂരിയാട് ദേശീയപാത അപകടം നടന്ന സ്ഥലം സന്ദർശിച്ചതും ശ്രദ്ധേയമായി. പിഎസി ചെയർമാനെന്ന നിലയിൽ വിവിധ വിഷയങ്ങളിൽ ഇടപെട്ടതോടൊപ്പം, വ്യോമയാന മേഖലയിലെ സുരക്ഷയും അമിത നിരക്കുകളും സംബന്ധിച്ചും അദ്ദേഹം ശബ്ദമുയർത്തി.
ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കെ.സി. വേണുഗോപാൽ കാഴ്ചവെച്ചത്. പ്രതിപക്ഷനേതാവിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്ത നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹത്തോട് സ്പീക്കർ ‘താങ്കൾ രാഹുലിന്റെ വക്കീലാണോ?’ എന്ന് ചോദിച്ച സംഭവവും ചര്‍ച്ചയായി. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷനേതാവിന്റെയും പങ്ക്, പ്രസക്തി, ചരിത്രം, ചട്ടങ്ങൾ, കീഴ്‌വഴക്കങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും കെ.സി. വേണുഗോപാൽ ശക്തമായി രംഗത്തെത്തി.

