Source :- SIRAJLIVE NEWS
കണ്ണൂര്‍|കണ്ണൂരില്‍ റെയില്‍വെ സ്‌റ്റേഷനില്‍വച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെഎസ് യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും. ജാമ്യവ്യസ്ഥകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകളൊന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തലശ്ശേരി ജില്ല സെഷന്‍സ് കോടതിയാണ് അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. കഴിഞ്ഞ മാസം 25ന് നടന്ന സംഭവത്തില്‍ 26ന് പുലര്‍ച്ചെയാണ് ജില്ലാ പ്രസിഡന്റ് അടക്കമുള്ള കെഎസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലായത്.



